Goshalayil bhoojathani karaoke
ഗോശാലയിൽ ഭൂജാതനായ്
രാജാധിരാജനിന്ന്
ബേതലഹേം താഴ്‌വരയിൽ
ആനന്ദ ധ്വനി മുഴങ്ങി..
തപ്പുതാളം മേളമോടെ
വീണമീട്ടി ആർത്തുപാടാം..
ദേവാധിദേവൻ പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ..
ഗോശാലയിൽ ഭൂജാതനായ്
രാജാധിരാജനിന്ന്..
പുലരിമഞ്ഞു പോലെ പവിഴകാന്തിയോടെ
അഴകുചാർത്തി വന്നുദിച്ച ദിവ്യതാരമേ
ലോകപാപമെല്ലാം തോളിലേറ്റിടാനായ്
എളിമയോടെ ജാതനായ മഹിതസ്നേഹമേ
പൊൻപൈതലേ നിന്നെ
വാഴ്ത്തിടുന്നിതാ ഞങ്ങൾ
പൂനിലാവു പെയ്യുന്ന
വാഴ്‌വിന്റെ രാത്രിയിൽ
ഗോശാലയിൽ ഭൂജാതനായ്
രാജാധിരാജനിന്ന്
ബേതലഹേം താഴ്‌വരയിൽ
ആനന്ദ ധ്വനി മുഴങ്ങി
തപ്പുതാളം മേളമോടെ
വീണമീട്ടി ആർത്തുപാടം..
ദേവാധിദേവൻ പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ
No comments:
Post a Comment