ആനന്ദം ആനന്ദമേ
ക്രിസ്ത്യ ജീവിതം ആനന്ദമേ
ആനന്ദം ആനന്ദമേ
ഇതു സൗഭാഗ്യ ജീവിതമേ(2)
അവനെ അമിതം സ്നേഹിപ്പാൻ
അധികം തരും ശോധനയിൽ(2)
അനുഗ്രഹം ലഭിക്കും ആകുലമകറ്റും
അവൻ സന്നിധിമതിയെനിക്ക്(2)
ബലഹീനതയിൽ കൃപനൽകി
പുലർത്തും എന്നെ വഴി നടത്തും(2)
പലതിനെ നിനച്ചു വിലപിച്ചു ഹൃദയം
കലങ്ങീടുകയില്ലിനി ഞാൻ(2)
മരുവിൻ വെയിലിൽ തളരാതെ
മറയ്ക്കും തന്‍റെ ചിറകടിയിൽ(2)
തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ-
ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2)
ജഡികസുഖങ്ങൾ വിട്ടോടി
ജയിക്കും ശത്രുസേനകളെ(2)
ജയവീരനേശു എന്നധിപതിയല്ലോ
ഭയമെന്നിയേ വസിച്ചിടും ഞാൻ
Aanandam aanandame
kristhya jeevitham aanandame
aanandam aanandame
ithu saubhaagya jeevithame
avane amitham snehippaan
adhikam tharum shodhanayil
anugraham labhikkum aakulamakattum
avan sannidhimathiyenikku
balaheenathayil krupanalki
pulartthum enne vazhi natatthum
palathine ninacchu vilapicchu hrudayam
kalangeetukayillini njaan
maruvin veyilil thalaraathe
maraykkum thanre chirakatiyil
thirumaarvvilenne anacchitum sneha-
kkotiyen meethe viricchitunnu
jadikasukhangal vittoti
jayikkum shathrusenakale
jayaveeraneshu ennadhipathiyallo
bhayamenniye vasicchitum njaan











