Tuesday, March 24, 2026

Athmavam daivame varane

Athmavam daivame.mp3

 













ആത്മാവാം ദൈവമേ വരണേ

എന്റെ ഉള്ളിൽ വസിക്കാൻ വരണേ

ദാഹിച്ചു നിന്നേ ഞാൻ തേടുന്നു

സ്വർഗം തുറന്നിറങ്ങി നീ വരണേ             


തിരുരക്തത്താൽ അഭിഷേകം ചെയ്യണേ

അഗ്നിയാൽ പരിശുദ്ധി നൽകണേ

രോഗത്താൽ ഞാൻ വലഞ്ഞീടുമ്പോൾ 

സൗഖ്യമായി നീ എന്നിൽ വരണേ


ഭാരത്താൽ ഞാൻ തളർന്നീടുമ്പോൾ

ശക്തിയായി എന്നിൽ നിറഞ്ഞീടണെ


പാപത്താൽ ഞാൻ തകർന്നീടുമ്പോൾ 

രക്ഷിക്കാൻ നിൻ കരം നീട്ടണെ

പെന്തക്കുസ്താ അനുഭവം തരണേ

പുതുസൃഷ്ടിയായ് എന്നെ മാറ്റണേ


വചനത്തിൻ ശക്തി എന്നിൽ നിറച്ച്

വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ


BUY WHITNER PEN

pen

No comments:

Post a Comment