Wednesday, October 21, 2026

Vaneeduvin yesu padam

 

Vaneeduvin yesu padam.mp3



















Buy Dupatta Online Click Here


വന്നീടുവിൻ യേശുപാദം ചേർന്നീടുവിൻ
പാപത്തെ വിട്ടോടിടുവിൻ
വരുന്നാരെയും ഒരു നാളും ഞാൻ
തള്ളുകയില്ലെന്നുരച്ചു യേശു 

പാപത്തിൻ ശമ്പളം മരണമേ
അതു നിന്നെ നശിപ്പിക്കുമേ
ദൈവകൃപയെ ക്രിസ്തുവിൽ നിത്യ
ജീവനാണെന്നു വിശ്വസിച്ചിട്ട്‌ 

ഇന്നു നീ മരിച്ചാലെങ്ങു പോം
ദൈവകോപം നീങ്ങിയോ?
നിനക്കായ് യേശു ക്രൂശിൽമരിച്ചിട്ടു-
യിർത്തെഴുന്നള്ളി മഹിമയിൽ 

മരണമേ നിനയാ നേരമേ
അതു നിന്നെ സന്ധിയ്ക്കുമേ
മരിച്ചോർ ദൈവപുത്രൻറെ ശബ്ദം
കേട്ടു ജീവിക്കും നേരമായല്ലോ 

ഇതാ ഞാൻ വേഗം വരുന്നുവെന്ൻ
യേശുരാജൻ അരുളിയല്ലോ
യേശുവേ വേഗം മേഘത്തിൽ വന്നു
നിത്യരാജ്യത്തിൽ ചേർക്ക ഞങ്ങളെ 

No comments:

Post a Comment