Thursday, October 1, 2026

Lokathil ekayasrayam/ലോകത്തിലേകയാശ്രയം

Lokathil eka asrayam.mp3


  ലോകത്തിലേകയാശ്രയം എൻ യേശു മാത്രം

ശോകങ്ങളേറി വന്നാലും

വേണ്ടാ ഈ ലോകയിമ്പം പ്രിയനേ നീ മതി

എന്നും വാഴ്ത്തിപ്പാടും ഞാൻ


ഉറ്റവരായിരുന്നവർ ദ്വേഷിച്ചാലും

മാറ്റമില്ലാത്ത സ്നേഹിതൻ

ക്ലേശം നിറഞ്ഞ ലോകയാത്രയിൽ താങ്ങിടും

വിൺശക്തിയാലെ നിത്യവും


തേടിയതല്ല ഞാൻ നിന്നെ ക്രൂശിൻ സ്നേഹം

നേടിയി പാപിയാമെന്നേ

ഓടുന്നു ലാക്കിലേക്കു പാടുകൾ ഏറ്റു ഞാൻ

മാറുവാനാവതില്ലിനി


മാറായുണ്ടീ മരുവതിൽ-സാരമില്ല

മാറായിൻ നാഥനാമേശു

മാറാത്ത വാക്കു തന്നോൻ മാറുമോ ആയവൻ

മാറാ മധുരമാക്കിടും


വിശ്വാസക്കപ്പൽ താഴുമോ-ഈയുലകിൽ

ഈശാനമൂലനേറുന്നേ

ആശ്വാസമേകുവാൻ നീ വേഗമായ് വന്നാലും

വിശ്വാസ നായകാ പ്രിയാ


നിൻ ശക്തി കാഴ്ച ശബ്ദങ്ങൾ ഏറെ വേണം

വിശ്വാസപ്പോരിൽ നിൽക്കുവാൻ

പത്മോസിലെത്രനാൾ ഞാനേകനായ് പാർക്കണം

വിശ്വാസത്യാഗമില്ലാതെ

top