Showing posts with label #malayalamchristiandevotionalsongs #malayalamchristianworshipsongs. Show all posts
Showing posts with label #malayalamchristiandevotionalsongs #malayalamchristianworshipsongs. Show all posts

Wednesday, April 15, 2026

Ninte hitam pole enne

 Ninte hitham pole enne.mp3 


നിന്‍റെ ഹിതംപോലെയെന്നെ
നിത്യം നടത്തിടേണമേ
എന്‍റെ ഹിതം പോലെയല്ലേ
എൻപിതാവേ എൻയഹോവേ

ഇമ്പമുള്ള ജീവിതവും
ഏറെ ധനമാനങ്ങളും
തുമ്പമറ്റ സൗഖ്യങ്ങളും
ചോദിക്കുന്നില്ല അടിയൻ;-

നേരു നിരപ്പാം വഴിയോ-
നീണ്ട നടയോകുറുതോ
പാരം കരഞ്ഞോടുന്നതോ-
പാരിതിലും ഭാഗ്യങ്ങളോ;-

 അന്ധകാരം ഭീതികളോ-
അപ്പനേ പ്രകാശങ്ങളോ
എന്തു നീ കൽപ്പിച്ചിടുന്നോ
എല്ലാം എനിക്കാശീർവ്വാദം;-

ഏതുഗുണമെന്നറിവാൻ
ഇല്ല ജ്ഞാനമെന്നിൽ നാഥാ!
നിൻ തിരുനാമം നിമിത്തം-
നീതി മാർഗ്ഗത്തിൽ തിരിച്ചു;-

അഗ്നിമേഘത്തൂണുകളാൽ
അടിയനെ എന്നും നടത്തി
അനുദിനം കൂടെ ഇരുന്നു
അപ്പനേ കടാക്ഷിക്കുകേ;-


Buy school books click the picture