Tuesday, February 3, 2026

Krupayerum karthavilen viswasam

Krupayerum karthavilen.mp3


 കൃപയേറും കർത്താവിലെൻ വിശ്വാസം


അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം


ദുരിതങ്ങൾ നിറയുമീ ഭൂവാസം കൃപയാൽ മനോഹരമായ്


കൃപ കൃപയൊന്നെന്നാശ്രയമായ് 


കൃപ കൃപയൊന്നെന്നാനന്ദമായ്


വൈരികൾ വന്നാലും എതിരുയർന്നാലും


കൃപമതിയെന്നാളും


ബലഹീനതയിൽ നല്ല ബലമേകും


മരുഭൂമിയിലാനന്ദത്തണലാകും


ഇരുൾ പാതയിലനുദിനമൊളി നൽകും


കൃപയൊന്നെന്നാശ്രയമായ്


എന്റെ താഴ്ചയിലവനെന്നെയോർത്തല്ലോ


ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ


തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ


സ്തോത്രഗീതം പാടിടും ഞാൻ


പ്രതികൂലങ്ങളനവധി വന്നാലും


അനുകൂലമെനിക്കവനെന്നാളും


തിരുജീവനെത്തന്നവനിനിമേലും


കൃപയാൽ നടത്തുമെന്നെ

Hair straitner

No comments:

Post a Comment