Wednesday, December 4, 2019

Kaval Malaghamare


Kaval malaghamare.mp3

കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ ഈ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ 
ഉണ്ണീയുറങ്ങൂ  ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ
                  
തളിരാര്‍ന്ന പൊന്‍മേനി നോവുമേ
കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ 
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍ കിടക്കയൊരുക്കൂ 
                      
നീല നിലാവല നീളുന്ന ശാരോന്‍ 
താഴ്വര തന്നിലെ പനിനീര്‍പ്പൂവേ
തേന്‍ തുളുമ്പും ഇതളുകളാല്‍
നാഥനു ശയ്യയൊരുക്കൂ  
                       
ജോര്‍ദാന്‍ നദിക്കരെ നിന്നണയും
പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ 
പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ

No comments:

Post a Comment

Luke chapter 6: 1-23 , Lukose 6: 1-23

 1. ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു. 2. പരീശന്മാരിൽ ചിലർ ശബ്ബത്തിൽ...