Showing posts with label Devotional songs. Show all posts
Showing posts with label Devotional songs. Show all posts

Tuesday, November 4, 2025

Bethlahem kunnin madiyil jathanai




























Buy Snowflake String Lights

christmas decorations


Bethlahem kunnin  naduvil jathanai
Paarthalam thannil vazhum
Nathante  kunjikavilil
Mutham nalkum malakhamar paadunnu
Mmhmm….mmhmm…mmhmm

Manju paitheedum kulirunna raavilum
Mandhahasapoo vidartheedunnamukham
Swargavum bhoomiyum thammil onnakunnitha
Viswasathin paapangal elkunna kunjaditha
                            
Ammathan chaare mayangunna raathriyil
Aayiram swapnangal kaanunna neravum
Swarvavijnanithan divyamaam nayangalal
Darshipoo ee lokha chalangalellamatha

 

Saturday, June 18, 2022

Prathiphalam thaneeduvan

 

Prathiphalam thaneeduvan.mp3
prathiphalam thaneeduvan karaoke

































Prathibhalam thanneeduvaan
Yeshu raajan vanneduvaan
Athikamilleniyum naalukal 
Nammude aathikal theernniduvaan

Daivika bhavanamathil puthu 
Veedukal orukkiyavan
Varum maghamathil namme
Chertheeduvaan nad vaanathil dhootharumaay

Thanthiru naamathinaay mannil
Ninnakal sahichavare
Thiru sannidho cherthu than
Kaikalaal avarude kannuneer thudacheeduvaan

Swantha janathinellam
Pala peedakal cheythavare
Vannu bhanthitharaakki-
Yatharmikalaam avarkkantham varutheeduvaan
Vinnilullathu pole 
Ini mannilum daivahitham
Paripoornamaay daivika 
Raajyamipparilum sthaaapithamaakkiduvaan

Kaalamellam kazhiyum innu
Kaanmathellam azhiyum
Pinne puthu yugam viriyum
Thirike varaathe naam nithyathayil marayum

Wednesday, November 25, 2020

Thursday, February 27, 2020

Arikil varika anugraham chorika


Arikil varika. mp3



അരികില്‍ വരിക അനുഗ്രഹം ചൊരിക
അനവധി നന്മകള്‍ അനുദിനവും
ആദി മുതല്‍ക്കേ അറിഞ്ഞവന്‍ നീയേ
അന്ത്യം വരെയും അനുഗ്രഹിക്ക
                       
വചനപ്പൊരുളിന്‍ തെളിനീരുറവ
ഹൃദയനിലങ്ങളില്‍ ഒഴുക്കണമേ
ഉഴുതുമറിക്കീ പാഴ്മരുഭൂമിയെ
ഫലമേകും നല്‍ നിലമായി
                                               
സൌഖ്യം തരിക അടിപ്പിണരുകളാല്‍
വിശ്വാസത്താല്‍ അറിഞ്ഞിടുവാന്‍
അര്‍പ്പിത വഴിയില്‍ സാക്ഷികളായി
തിരുഹിതമെന്നും നിറവേറ്റാന്‍

Wednesday, February 12, 2020

Ente daivathal


Ente daivathal. mp3

എന്‍റെ ദൈവത്താല്‍ എന്‍റെ ദൈവത്താല്‍
നിശ്ചയമനുഗ്രഹം പ്രാപിച്ചീടും ഞാന്‍
തന്‍റെ വചനം പോലെ ഞാന്‍ ചെയ്യും
തന്‍റെ വഴിയില്‍ തന്നെ നടക്കും


ദേശത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും
ജോലിയില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും 

എന്‍റെ വീട്ടില്‍ ആഹാരം കുറയുകയില്ല
ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല


എന്നെ എതിര്‍ക്കുന്ന ശത്രുക്കളെല്ലാം
ഛിന്നഭിന്നമായ്‌പ്പോകും എന്‍റെ ദൈവത്താല്‍
എന്‍റെ ആരോഗ്യം ദൈവദാനമല്ലോ
എന്‍ ശരീരവും അനുഗ്രഹിക്കപ്പെടും
 


ജീവിതപങ്കാളിയും എന്‍റെ മക്കളും
എന്‍റെ സമ്പത്തും അനുഗ്രഹിക്കപ്പെടും 

എന്‍റെ നന്‍മയ്‌ക്കായ് അവന്‍ സമൃദ്ധി നല്‍കും
എന്നെ വിശുദ്ധജനം ആക്കിടും താന്‍
 


വായ്‌പ വാങ്ങാനിടവരികയില്ല
കൊടുക്കുവാനോ ദൈവം സമൃദ്ധി നല്‍കും
ഉയര്‍ച്ച തന്നെ എന്നും പ്രാപിക്കും ഞാന്‍
ഉന്നതങ്ങളില്‍ എന്നെ മാനിക്കും താന്‍
 

Tuesday, February 11, 2020

Ithratholam jayam thanna


Ithratholam jayam thanna. mp3

Ithratholam jayam thanna karaoke

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപ തോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍

നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ
നടത്തിയ വിധങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥന് സ്തുതി പാടിടാം

സാദ്ധ്യതകളോ അസ്തമിച്ച് പോയിടുമ്പോള്‍
സോദരങ്ങളോ അകന്നങ്ങ് മാറിടുമ്പോള്‍
സ്നേഹത്താല്‍ വീണ്ടെടുക്കും യേശുനാഥന്‍
സകലത്തിലും ജയം നല്‍കുമല്ലോ

Monday, January 6, 2020

Parthana kelkkunna daivame



പ്രർത്ഥന  കേൾക്കുന്ന  ദൈവമേ
കേൾക്കണേ  ദാസരിൻ വാക്കുകൾ
ആശ്രയമായ്  നീ  മാത്രമേ
സാധുക്കളിൻ  പ്രത്യാശയെ

സോത്രമോടാവശ്യങ്ങൾ  ഇപ്പോൾ
അടിയങ്ങൾ  ഓതിടുന്നേശുവേ  
എത്രയും  ത്യാഴ്മയോടെകമായി
നിൻ തിരു സന്നിധൗ മോദമായ്

ഒന്നിലുമേ  നാം  തളരാതെ
കർത്താവെ  നിന്നിൽ  ഞാൻ  ആശ്രയിപ്പാൻ
നിൻ  കൃപ ഴെയകൾ  കേക്കുക
വൻ  കൃപാ സാഗരമേശുവേ

Tuesday, December 31, 2019

Puthu valsarathin


പുതു വത്സരത്തിൻ  പിറവിയിൽ
പിൻപിലുള്ളതെല്ലാം  പോയ്  മറഞ്ഞു
പുതുതാക്കി  തീർക്കാം  പുരാണ  കാര്യങ്ങൾ
പുകഴ്ത്താം  കർത്താവേ  പുതുനാവാൽ


ഈയാണ്ട്‌  കാക്കണേ ഈ  ദേശത്തെ
ഈ ലോക ബാധയാൽ ഇളകാതെ
ഈശോ  കൃപ  നൽകി  ഇശൻ  വിശ്വാസത്തെ
ഈ അടിയാർകെല്ലാം ഈടാക്കണേ

Monday, December 30, 2019

Inneram yeshu devane


ഇന്നേരം  യേശുദേവനേ കടക്കൺ  നോക്കി
എന്നെ  രക്ഷിക്ക  നാഥനേ

നിന്നെ മറന്ന മഹാ
നീച പാപി ഈ  വർഷം
ഒന്നു കൂടെ  ജീവിപ്പാൻ
ഉള്ളം  അലിഞ്ഞല്ലോ  നീ 

വൻപു  ല്ലാസ  ങ്ങളായ
കൊമ്പും  ഇലയു  മെന്യേ
മന്നാ  കനികളൊന്നും
തന്നില്ലേ പാതകൻ  ഞാൻ  

ആണ്ടൊന്നു  കൂടെ  നില്പാൻ
അനുവാദം  തേടിയോനെ
വേണ്ട  കോപ മിന്നേരം
വെറുക്കരുതെന്നെ  സ്വാമീ


Wednesday, December 4, 2019

Kaval Malaghamare


Kaval malaghamare.mp3

കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ ഈ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ 
ഉണ്ണീയുറങ്ങൂ  ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ
                  
തളിരാര്‍ന്ന പൊന്‍മേനി നോവുമേ
കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ 
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍ കിടക്കയൊരുക്കൂ 
                      
നീല നിലാവല നീളുന്ന ശാരോന്‍ 
താഴ്വര തന്നിലെ പനിനീര്‍പ്പൂവേ
തേന്‍ തുളുമ്പും ഇതളുകളാല്‍
നാഥനു ശയ്യയൊരുക്കൂ  
                       
ജോര്‍ദാന്‍ നദിക്കരെ നിന്നണയും
പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ 
പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ

Friday, November 29, 2019

Dhinam dhinam dhinam nee


Dhinam dhinam dhinam nee.mp3

ദിനം  ദിനം  ദിനം   നീ  വാഴ്‌ത്തുക
യേശുവിൻ  പൈതലേ  നീ
അനുദിനവും  പാടി  വാഴ്‌ത്തുക

 കാൽവറി  രക്തമേ യേശുവിൻ  രക്തമേ
 കാൽവറിയിൽ   യേശുതാൻ  സ്വന്ത രക്തം ചിന്തി  നീ
പാപത്തെ  ശാപത്തെ  നീക്കി  തൻറെ  രക്തത്താൽ

എന്നേശു  സന്നിധി  എനിക്കെത്ര  ആശ്വാസം
ക്ലേശമെല്ലാം     മാറ്റിടും  രോഗമെല്ലാം  നീക്കിടും
വിശ്വാസത്താൽ  നിന്നെ    യേശുവിൽ   സമർപ്പിക്ക

ഞാൻ   നിത്യം   ചാരിടും  എന്നേശു   മർവതിൽ
നല്ലവൻ  വല്ലഭൻ  എന്നേശു എത്ര  നല്ലവൻ
 എന്നേശു  പൊന്നേശു  എനിക്കെത്ര നല്ലവൻ


 

 
 

Monday, November 25, 2019

Ashritha Valsala Karthave


Ashritha Valsala Karthave


ആശ്രിതവത്സല  കർത്താവേ
അനുഗ്രഹം ചൊരിയണമേ

താവകസന്നിധെ ഞങ്ങൾ വരുന്നു
കാരുണ്യ സാഗരമേ
ആത്മീയ നൽവരം ഞങ്ങളിൽ നാഥാ
അളവെന്യ    ചൊരിയണമേ

നിദ്രയിലാണ്ടൊരു ഞങ്ങൾ തന്നുള്ളം
നീയുണർത്തീടണമെ
നല്ല ഫലങ്ങളീ ഞങ്ങളിൽ കായ്പ്പാൻ
അനുഗ്രഹം അരുളണമേ

ആദിയോടന്തം  നീ  കൂടിരിക്കേണം
ആനന്ദദായകനെ
ആശീർവദിക്കണം ഞങ്ങളെ ആകെ നീ
ആത്മാവിനാൽ നിറക്കണമേ

Sunday, October 27, 2019

Kanivode kakkumen thathen


കനിവോടെ കാക്കുമെൻ താതൻ
ഒരുനാളും കൈവെടിയില്ല
രോഗങ്ങൾ വന്നാലും ശോകങ്ങൾ വന്നാലും
കനിവോടെ കാക്കുമെൻ താതൻ

അലയുന്ന തോണിയിൽ അഴലാതെ നില്പാൻ
ചാരത്തെത്തും   എൻ  യേശു
ഇരമ്പുന്ന കാറ്റും ഇളകുന്ന കടലും
വചസ്സാലെ ശാന്തമാക്കും 
തളരാതെ പതറാതെ കൃപയേകി കാക്കും
 ജീവൻറെ  നാഥനാം യേശു

ലോകജീവിതം നശ്വരമെന്നെണ്ണി
ലാക്കിലേക്കോടിടുന്നു
വയലിൽ വിടരും പൂപോലെയാകും
മനുജാ നിൻ ജീവകാലം
ക്ലേശങ്ങളേറും ലോകവാസം
നാഥൻറെ കൃപയാൽ നയിക്കാം

 

Friday, October 25, 2019

Tharam neela vanil

Let's create a big world in small hands kids craft



താരം  നീല വാനിൽ ഉദിച്ചുയർ ന്നു വാ
രാഗം  ഈണമോടെ അണിഞ്ഞൊരുങ്ങി വാ
മോദം ശന്തിഗീതം ഉതിർത്തുതിർത്തു വാ
നാൾ ദൈവ പുത്രൻ ജാതനായി ധരാതലേ മോദാൽ 

വാനം പൊൻ കതിർപ്പൂ നിറഞ്ഞു തൂകി വാ
പുത്തൻ   സുപ്രഭാതം വിളിച്ചുണർത്തി വാ
രാവേ ശിശിര നാളിൽ കുളിച്ചൊരുങ്ങി വാ
നാൾ ദൈവ പുത്രൻ ജാതനായി ധരാതലേ മോദാൽ

നവം നവം  സമീരണം പദം പദം  അടുക്കയായ്
വരൂ വരൂ  നിലാവൊളീ  തരൂ തരൂ  ചിലമ്പൊലീ
മരന്ദമണിഞ്ഞ സുഗന്ധദളങ്ങളാകമാനമിഹ താളമേളമണികേ

ഇഹത്തിൽ ജാതനായ് മേരി സൂനു ജാതനായ് 
വാനദൂതൻ ഭൂവിതിൽ ശാന്തി നേർന്നരുളീ  
പരത്തിൽ നാഥന് സ്തോത്രമെന്നും സ്തോത്രമേ 
ഭൂവിടത്തിൽ മാനവന് ശാന്തിയെന്നെന്നും