Showing posts with label Kanivode kakkumen thathen. Show all posts
Showing posts with label Kanivode kakkumen thathen. Show all posts

Sunday, October 27, 2019

Kanivode kakkumen thathen


കനിവോടെ കാക്കുമെൻ താതൻ
ഒരുനാളും കൈവെടിയില്ല
രോഗങ്ങൾ വന്നാലും ശോകങ്ങൾ വന്നാലും
കനിവോടെ കാക്കുമെൻ താതൻ

അലയുന്ന തോണിയിൽ അഴലാതെ നില്പാൻ
ചാരത്തെത്തും   എൻ  യേശു
ഇരമ്പുന്ന കാറ്റും ഇളകുന്ന കടലും
വചസ്സാലെ ശാന്തമാക്കും 
തളരാതെ പതറാതെ കൃപയേകി കാക്കും
 ജീവൻറെ  നാഥനാം യേശു

ലോകജീവിതം നശ്വരമെന്നെണ്ണി
ലാക്കിലേക്കോടിടുന്നു
വയലിൽ വിടരും പൂപോലെയാകും
മനുജാ നിൻ ജീവകാലം
ക്ലേശങ്ങളേറും ലോകവാസം
നാഥൻറെ കൃപയാൽ നയിക്കാം