Arikil varika. mp3
അരികില്‍ വരിക അനുഗ്രഹം ചൊരിക
അനവധി നന്മകള്‍ അനുദിനവും
ആദി മുതല്‍ക്കേ അറിഞ്ഞവന്‍ നീയേ
അന്ത്യം വരെയും അനുഗ്രഹിക്ക
വചനപ്പൊരുളിന്‍ തെളിനീരുറവ
ഹൃദയനിലങ്ങളില്‍ ഒഴുക്കണമേ
ഉഴുതുമറിക്കീ പാഴ്മരുഭൂമിയെ
ഫലമേകും നല്‍ നിലമായി
സൌഖ്യം തരിക അടിപ്പിണരുകളാല്‍
വിശ്വാസത്താല്‍ അറിഞ്ഞിടുവാന്‍
അര്‍പ്പിത വഴിയില്‍ സാക്ഷികളായി
തിരുഹിതമെന്നും നിറവേറ്റാന്‍