Showing posts with label Ithratholam jayam thanna. Show all posts
Showing posts with label Ithratholam jayam thanna. Show all posts

Tuesday, February 11, 2020

Ithratholam jayam thanna


Ithratholam jayam thanna. mp3

Ithratholam jayam thanna karaoke

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപ തോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍

നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ
നടത്തിയ വിധങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥന് സ്തുതി പാടിടാം

സാദ്ധ്യതകളോ അസ്തമിച്ച് പോയിടുമ്പോള്‍
സോദരങ്ങളോ അകന്നങ്ങ് മാറിടുമ്പോള്‍
സ്നേഹത്താല്‍ വീണ്ടെടുക്കും യേശുനാഥന്‍
സകലത്തിലും ജയം നല്‍കുമല്ലോ