Tharam neela vanil
താരം നീല വാനിൽ ഉദിച്ചുയർ ന്നു വാ
രാഗം ഈണമോടെ അണിഞ്ഞൊരുങ്ങി വാ
മോദം ശന്തിഗീതം ഉതിർത്തുതിർത്തു വാ
ഈ നാൾ ദൈവ പുത്രൻ ജാതനായി ധരാതലേ മോദാൽ
വാനം പൊൻ കതിർപ്പൂ നിറഞ്ഞു തൂകി വാ
പുത്തൻ സുപ്രഭാതം വിളിച്ചുണർത്തി വാ
രാവേ ശിശിര നാളിൽ കുളിച്ചൊരുങ്ങി വാ
ഈ നാൾ ദൈവ പുത്രൻ ജാതനായി ധരാതലേ മോദാൽ
നവം നവം സമീരണം പദം പദം അടുക്കയായ്
വരൂ വരൂ നിലാവൊളീ തരൂ തരൂ ചിലമ്പൊലീ
മരന്ദമണിഞ്ഞ സുഗന്ധദളങ്ങളാകമാനമിഹ താളമേളമണികേ
ഇഹത്തിൽ ജാതനായ് മേരി സൂനു ജാതനായ്
വാനദൂതൻ ഭൂവിതിൽ ശാന്തി നേർന്നരുളീ
പരത്തിൽ നാഥന് സ്തോത്രമെന്നും സ്തോത്രമേ
ഭൂവിടത്തിൽ മാനവന് ശാന്തിയെന്നെന്നും
No comments:
Post a Comment