Thursday, October 24, 2019

Arppin nadham

ആർ‍പ്പിൻ നാദം ഉയരുന്നിതാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ 
മഹത്വത്തിൻ രാജൻ‍ എഴുന്നള്ളുന്നു കൊയ്ത്തിൻറെ  അധിപനവൻ

പോയീടാം വൻ കൊയ്ത്തിനായ് വിളഞ്ഞ വയലുകളിൽ ‍ 
നേടീടാൻ‍ വൻ  ലോകത്തേക്കാൾ ‍ വിലയേറുമാത്മാവിനെ
                                 
ഇരുളേറുന്നു പാരിടത്തിൽ ഇല്ലിനി നാളധികം 
ഇത്തിരി വെട്ടം പകർ‍‍ന്നീടാൻ‍ ഇതാ ഞാൻ‍ അയയ്ക്കണമേ
                                 
ആരെ ഞാൻ‍ അയയ്ക്കേണ്ടൂ , ആരിനി പോയീടും? 
അരുമനാഥാ നിൻ ഇമ്പസ്വരം മുഴങ്ങുന്നെൻ കാതുകളിൽ



No comments:

Post a Comment