Showing posts with label Ashritha Valsala Karthave Lyrics. Show all posts
Showing posts with label Ashritha Valsala Karthave Lyrics. Show all posts

Monday, November 25, 2019

Ashritha Valsala Karthave


Ashritha Valsala Karthave


ആശ്രിതവത്സല  കർത്താവേ
അനുഗ്രഹം ചൊരിയണമേ

താവകസന്നിധെ ഞങ്ങൾ വരുന്നു
കാരുണ്യ സാഗരമേ
ആത്മീയ നൽവരം ഞങ്ങളിൽ നാഥാ
അളവെന്യ    ചൊരിയണമേ

നിദ്രയിലാണ്ടൊരു ഞങ്ങൾ തന്നുള്ളം
നീയുണർത്തീടണമെ
നല്ല ഫലങ്ങളീ ഞങ്ങളിൽ കായ്പ്പാൻ
അനുഗ്രഹം അരുളണമേ

ആദിയോടന്തം  നീ  കൂടിരിക്കേണം
ആനന്ദദായകനെ
ആശീർവദിക്കണം ഞങ്ങളെ ആകെ നീ
ആത്മാവിനാൽ നിറക്കണമേ